ആരിഫ് മുഹമ്മദ് ഖാനെ മാറ്റി; രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ പുതിയ കേരള ഗവര്‍ണര്‍

ബിജെപി നേതാവും ബിഹാര്‍ ഗവര്‍ണറുമായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ കേരള ഗവര്‍ണാറാകും. നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു.
മറ്റ് 3 സംസ്ഥാനങ്ങളിലെ ഗവർണർമാർക്കും മാറ്റമുണ്ട്. ഒഡിഷ, മിസോറം, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിക്കുന്നത്. ‌

അടുത്ത വര്‍ഷം രാജ്യത്ത് നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പുകളിലൊന്നാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. അതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സെപ്റ്റംബർ 5 ന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയില്‍ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. സംസ്ഥാന സർക്കാരും ഗവർണ്ണറും തമ്മിലെ ഭിന്നത തുടരുന്നതിനിടെയാണ് മാറ്റം.
ഗോവയിലെ ക്യാബിനറ്റ് മന്ത്രിയും സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ ആർഎസ്‌എസ് അനുഭാവിയായ ആർലേകർ 1989ലാണ് ബിജെപിയില്‍ ചേർന്നത്. 1980 മുതല്‍ ഗോവയിലെ ബിജെപിയിലെ പ്രധാന നേതാക്കളിലൊരാളാണ്. 2015ല്‍ വനം പരിസ്ഥിതി മന്ത്രിയായും ചുമതലയേറ്റു. 2021 ജൂലൈ 6നാണ് അദ്ദഹം ഹിമാചല്‍ പ്രദേശ് ഗവർണറായത്.
Previous Post Next Post