പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.


മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് 2 ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. റെഡ് അലർട്ട് നിലനില്‍ക്കുന്ന വയനാട് ജില്ലയിലും പത്തനംതിട്ട ജില്ലയിലുമാണ് നാളെ അവധി.

ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ  ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷൻ സെന്ററുകള്‍, അങ്കണവാടികള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. 

കോട്ടയത്ത് ചില പ്രദേശങ്ങളില്‍ അവധി

അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ അങ്കണവാടി, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നല്‍കി ജില്ലാ കളക്ടർ ജോണ്‍ വി. സാമുവല്‍ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

Previous Post Next Post