ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിസ്മസ് വിരുന്നില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നു.
ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മാത്രമാണ് സര്‍ക്കാര്‍ പ്രതിനിധിയായി പങ്കെടുത്തത്. സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലില്‍ അതൃപ്തി തുടരുന്നതിനിടയിലാണ് വിട്ടുനില്‍ക്കല്‍. 

മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ മതമേലധ്യക്ഷന്മാര്‍ അടക്കം 400പേരെ ക്ഷണിച്ചിട്ടുണ്ടായിരുന്നു.വൈകിട്ട് അഞ്ചരയ്ക്കായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. സത്കാരത്തിനായി ഈ മാസം പതിമൂന്നിന് 5ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 
നവംബര്‍ 27 ന് പണം ആവശ്യപ്പെട്ട് രാജ്ഭവനില്‍ നിന്ന് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രി അനുമതി നല്‍കിയതോടെ ധനമന്ത്രി പണം അനുവദിക്കുക ആയിരുന്നു. രാജ്ഭവന്‍ മുറ്റത്ത് പന്തലിട്ടായിരുന്നു വിരുന്ന്.
Previous Post Next Post