നടിയെ ആക്രമിച്ച കേസ്; അന്തിമ വാദം ഇന്ന് ആരംഭിക്കും



കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമ വാ​ദം ഇന്ന് വിചാരണ കോടതിയിൽ ആരംഭിക്കും. എറണാകുളം സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികൾ നടക്കുന്നത്.

2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. 2018 മാർച്ച് എട്ടിനാണ് വിചാരണ നടപടികൾ ആരംഭിച്ചത്. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്.

വാദം പൂർത്തിയാക്കാൻ രണ്ടാഴ്ച സമയം വേണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെടും. അന്തിമ വാദത്തിന്റെ നടപടി ക്രമങ്ങൾ ഒരു മാസം കൊണ്ടു പൂർത്തിയാക്കിയേക്കും. വാദം പൂർത്തിയായി കേസ് വിധി പറയുന്നതിനായി മാറ്റും.

ഷൂട്ടിങിനു ശേഷം തിരികെ വരിരയായിരുന്ന നടിയുടെ കാറിനു പിന്നില‍ വാഹനമിടിപ്പിച്ച് നിർത്തുകയും അതിക്രമിച്ചു കയറി ലൈം​ഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് കേസ്.

Previous Post Next Post