തിരുവനന്തപുരം കിളിമാനൂര്‍ വെള്ളച്ചാലില്‍ വാഴവിള മുഹമ്മദ് അലി നസറുദീന്‍ (26), കൊല്ലം ആയൂര്‍ കൊക്കാട് റിയാസ് മന്‍സിലില്‍ അന്‍വര്‍ റഹീം (29) എന്നിവരെയാണു ദേവികുളം എസ്‌എച്ച്‌ഒ അരുണ്‍ നാരായണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
മൂന്നാറിലാണ് സംഭവം. ടൗണിന് സമീപമുള്ള സ്‌കൂളിലെ പെണ്‍കുട്ടികളെയാണു കാറിലെത്തിയ തിരുവനന്തപുരം സ്വദേശികളായ യുവാക്കള്‍ വട്ടവടയിലെ ലോഡ്ജിലെത്തിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടികളെ കാറില്‍ കയറ്റി കൊണ്ടുപോകുന്നതു ശ്രദ്ധയില്‍പെട്ട മറ്റു കുട്ടികള്‍ വിവരം അധ്യാപകരെ അറിയിച്ചു. അധ്യാപകര്‍ പൊലീസിനെ വിളിച്ച് അറിയിക്കുക ആയിരുന്നു.
പോലിസ് ഇവര്‍ക്കു വേണ്ടി നാട് മുഴുവനും അന്വേഷണം ഊര്‍ജിതമാക്കി. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തിരച്ചിലിലാണു പ്രതികളെയും കുട്ടികളെയും കണ്ടെത്തിയത്. പ്രതികളെ ദേവികുളം കോടതി റിമാന്‍ഡ് ചെയ്തു. കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു. പ്രതികള്‍ സ്വകാര്യ സ്ഥാപനത്തില്‍ ഒന്നിച്ചു ജോലിചെയ്യുന്നവരാണെന്നു പൊലീസ് പറഞ്ഞു.