മുകള്‍ നിലയില്‍ ചാരിവെച്ച കട്ടിള ദേഹത്തേക്ക് വീണു; ഒന്നര വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: ജനല്‍ കട്ടിള ദേഹത്ത് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. കിഴിശ്ശേരിക്കടുത്ത് കുഴിമണ്ണ പുളിയക്കോട് പുനിയാനിക്കോട്ടില്‍ മുഹ്സിന്റേയും കാരാട്ടുപറമ്പ് വലിയാറക്കുണ്ട് ജുനൈന തസ്നിയുടേയും മകന്‍ നൂര്‍ ഐമന്‍ (ഒന്നര) ആണ് മരിച്ചത്. കാരാട്ടുപറമ്പിലെ മാതാവിന്റെ വീട്ടില്‍വെച്ച് വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് അപകടം നടന്നത്.

ബിരുദ വിദ്യാര്‍ഥിയായ മാതാവ് കോളജിലേക്ക് പോകാനൊരുങ്ങുമ്പോള്‍ കളിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്ത് വീടിന്റെ മുകള്‍ നിലയില്‍ ചാരിലവെച്ച ജനല്‍ കട്ടിള വീഴുകയായിരുന്നു.

ഉടന്‍ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Previous Post Next Post