പ്രതീക്ഷകളുടെ പുതുവർഷം പിറന്നു; എല്ലാ വായനക്കാർക്കും പുതുവത്സരാശംസകൾ

കോട്ടയം: ഘടികാര സൂചികള്‍ 12-ല്‍ മുട്ടിയപ്പോള്‍, കലണ്ടര്‍ 2024-ലേക്ക് മറിഞ്ഞപ്പോള്‍ പുതുപ്രതീക്ഷയുടെ ആരവങ്ങളില്‍ മുങ്ങി നാടും നഗരവും. ബീച്ചുകളും ക്ലബ്ബുകളും തുടങ്ങി പൊതു ഇടങ്ങളും ഫ്‌ളാറ്റ് സമുച്ചയങ്ങളും വരെ ഉണര്‍ന്നിരുന്ന് പുതുവര്‍ഷത്തെ വരവേറ്റത് ആഘോഷപൂര്‍വം. ചൊവ്വാഴ്ച വൈകീട്ടോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ രാവേറെ നീണ്ടപ്പോള്‍ നഗരം തിരക്കില്‍ മുങ്ങി. ഒപ്പം ജാഗ്രതയില്‍ ഉണര്‍ന്നിരുന്ന പോലീസും. 


രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. പ്രധാന നഗരങ്ങളായ ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ആഘോഷം പൊടിപൊടിച്ചു. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പൊലീസ് നിയന്ത്രണങ്ങള്‍ക്കിടെയായിരുന്നു ആഘോഷം.

Previous Post Next Post