ഡോക്ടറെ കാണാനെത്തി; കോട്ടയം മെഡിക്കല്‍ കോളജില്‍ അംബുലൻസ് ഇടിച്ച്‌ 79കാരൻ മരിച്ചു

ഡോക്ടറെ കണ്ട് മടങ്ങിയ 79കാരൻ ആംബുലൻസ് ഇടിച്ച്‌ മരിച്ചു. കോട്ടയം മാഞ്ഞൂർ മേമുറി കുറ്റിപറിച്ചതില്‍ വീട്ടില്‍ തങ്കപ്പൻ (79) ആണ് മരിച്ചത്.
മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ വെച്ചായിരുന്നു അപകടം. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് മരുന്നുവാങ്ങിയ ശേഷം പുറത്തേക്കിറങ്ങുകയായിരുന്നു തങ്കപ്പൻ. അതിനിടെ ആശുപത്രിയിലേക്കെത്തിയ ആംബുലൻസ് ഇദ്ദേഹത്തെ ഇടിച്ച്‌ വീഴ്ത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ തങ്കപ്പനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. സംഭവത്തില്‍ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. ഭാര്യ: രത്നമ്മ. മക്കള്‍: ബിന്ദു, സിന്ധു, വിനോദ്, വിനീഷ്. മരുമക്കള്‍: രാജു, പുഷ്പനാഥ്, ശോഭ, സിന്ധു.
Previous Post Next Post