മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം.

 

മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം. 

'പിങ്‌ഗള കേശിനി' എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.


നിരവധി ഗാനങ്ങളുടെയും കവിതകളുടെയും വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അറിയപ്പെടുന്ന റിട്ടയേർഡ് സിവില്‍ സർവീസ് ഉദ്യോഗസ്ഥനാണ് കെ ജയകുമാർ.


ആകെ 24 ഭാഷകളില്‍ 21 എണ്ണത്തിലേക്കുള്ള പുരസ്‌കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. എട്ട് കവിതാ സമാഹാരങ്ങള്‍ക്കും മൂന്ന് നോവലുകള്‍ക്കും രണ്ട് ചെറുകഥാ സമാഹാരങ്ങള്‍ക്കും മൂന്ന് ഉപന്യാസങ്ങള്‍ക്കും മൂന്ന് സാഹിത്യ വിമർശന പുസ്‌തകങ്ങള്‍ക്കും ഒരു നാടകത്തിനുമാണ് ഇപ്പോള്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Previous Post Next Post