12 കോടിയുടെ ഒന്നാംസമ്മാനം JC 325526 നമ്പറിന്; പൂജ ബമ്പര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു



തിരുവനന്തപുരം: ഈ വര്‍ഷത്തെ പൂജ ബമ്പര്‍ BR-100 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി രൂപ jc 325526 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ആലപ്പുഴ കായംകുളത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം അഞ്ച് പേര്‍ക്കാണ് രണ്ടാം സമ്മാനം.

രണ്ടാം സമ്മാനം ലഭിച്ച നമ്പറുകള്‍:

ja 378749

jb 939547

jc 616613

jd 211004

je 584418

10 ലക്ഷം രൂപ മൂന്നാം സമ്മാനവും മൂന്ന് ലക്ഷവും രണ്ട് ലക്ഷവും വീതം നാലും അഞ്ചും സമ്മാനങ്ങളുമാണ് പൂജ ബമ്പറിലൂടെ ഭാഗ്യാന്വേഷകര്‍ക്ക് ലഭിക്കുക. JA, JB, JC, JD, JE എന്നിങ്ങനെ അഞ്ചു സീരീസുകളിലായാണ് പൂജ ബമ്പര്‍ ടിക്കറ്റുകള്‍ വിപണിയിലെത്തിച്ചത്.

ഈ വര്‍ഷത്തെ പൂജ ബമ്പര്‍ ലോട്ടറിയില്‍ 37 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിറ്റഴിച്ചത്. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോയത് പാലക്കാട് ജില്ലയിലാണ്. ഈ വര്‍ഷം പ്രഖ്യാപിക്കുന്ന ഏറ്റവും അവസാനത്തെ ബമ്പര്‍ ലോട്ടറിയാണ് പൂജ ബമ്പര്‍. പൂജ ബമ്പര്‍ ടിക്കറ്റ് വില 300 രൂപയാണ്.

Previous Post Next Post