പി പി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം; ദിവ്യയെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കാൻ കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനം, ഇനി ബ്രാഞ്ച് കമ്മിറ്റി അംഗം മാത്രമാവും.

കണ്ണൂർ: വിവാദങ്ങള്‍ക്കൊടുവില്‍ പിപി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം. ദിവ്യയെ എല്ലാ പാർട്ടി പദവികളില്‍ നിന്നും നീക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്തു.

നടപടി അംഗീകരിച്ചാല്‍ ദിവ്യ ബ്രാഞ്ച് കമ്മിറ്റി അംഗം മാത്രമായി മാറും. നിലവില്‍ ജില്ലാ കമ്മിറ്റി അംഗമാണ്. ദിവ്യയുടേത് ഗുരുതര വീഴ്ച എന്ന് കണ്ടെത്തിയാണ് നടപടി. കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.

പി പി ദിവ്യയെ സിപിഐഎം സംരക്ഷിക്കുന്നു എന്ന പ്രതീതി ഉണ്ടായിരുന്നു. ഇത് വലിയ തിരിച്ചടിയാകുമെന്ന് മുതിർന്ന അംഗങ്ങള്‍ വിലയിരുത്തി. നടപടിയെടുക്കാൻ മേല്‍ കമ്മിറ്റിയുടെ അംഗീകാരം വേണം. ഇതിൻറെ ഭാഗമായാണ് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം തേടിയത്.

എഡിഎം കെ നവീൻബാബു ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ റിമാൻഡിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി പി ദിവ്യയുടെ ജാമ്യഹർജിയില്‍ തലശ്ശേരി സെഷൻസ് കോടതി നാളെയാണ് വിധിപറയുക. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന്‌ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ ദിവ്യയെ അറസ്‌റ്റ് ചെയ്‌തത്‌

Previous Post Next Post