കോട്ടയം: കോട്ടയംകാർക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത മുഖമാണ് ടോണി വർക്കിച്ചന്റെത്. അച്ചായൻസ് ഗോൾഡ് എന്ന സ്വർണവ്യാപാര രംഗത്തെ ബ്രാന്റിന്റെ ഉടമസ്ഥൻ എന്നതിലുപരി തികഞ്ഞ മനുഷ്യസ്നേഹിയും സാമൂഹ്യപ്രവർത്തകനും ആയി ജനമനസ്സുകളിൽ ഇടം നേടിയ വ്യക്തിത്വമാണ് ടോണി വർക്കിച്ചൻ.
ടോണി വർക്കിച്ചന്റെ നേതൃപാടവത്തിൽ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുകയാണ് അച്ചായൻസ് ഗോൾഡ്. വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ സ്വർണവ്യാപാരസ്ഥാപനമായി അച്ചായൻസ് ഗോൾഡിനെ മാറ്റി എടുക്കാൻ ടോണി വർക്കിച്ചന് കഴിഞ്ഞു. ഇപ്പോൾ ഇതാ തങ്ങളുടെ സ്ഥാപനത്തിന്റെ ഇരുപത്തിനാലാമത് ഷോറൂം മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ വാഴക്കുളത്ത് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. പ്രശസ്ത സിനിമാ നടിമാരായ സ്വാസികയും അന്ന രാജനും ചേർന്ന് ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ വാഴക്കുളത്തെ ഇളക്കിമറിക്കാൻ ഫ്യൂഷൻ ചെണ്ടയും വാട്ടർ ഡ്രംസുംഉൾപ്പടെയുള്ള കലാപരിപാടികളും അരങ്ങേറുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് 10 നിർധനരായ വിദ്യാർത്ഥികളുടെ 5 വർഷത്തെ പഠനച്ചെലവ് ടോണി വർക്കിച്ചൻ വിതരണം ചെയ്യുന്നുണ്ട്. ആഘോഷങ്ങൾക്കിടയിലും പാവങ്ങളോട് ചേർന്നു നിൽക്കാനുള്ള അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയ്ക്ക് ഇതിൽപ്പരം ഉദാഹരണം വേറെ ഇല്ല.
അച്ചായൻസ് ഗോൾഡിൽ നിന്നും ലഭിക്കുന്ന മികച്ച സേവനങ്ങൾ ഇനി വാഴക്കുളത്തും ലഭ്യമാകുമെന്ന് ഉറപ്പു നൽകിയ ടോണി വർക്കിച്ചൻ അദ്ദേഹത്തെയും പ്രസ്ഥാനത്തെയും പിന്താങ്ങുന്ന എല്ലാ നാട്ടുകാരെയും ഉദ്ഘാടനദിവസം വാഴക്കുളത്തേക്ക് ക്ഷണിക്കുന്നതായി ടോണി വർക്കിച്ചൻ പറഞ്ഞു.
