കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കോട്ടയം പെരുമ്പായിക്കാട് നട്ടാശ്ശേരി പാട്ട്കുന്ന് ഭാഗത്ത് എസ്.എച്ച് മൗണ്ട് ഒറ്റപ്ലാക്കിൽ വീട്ടിൽ വാവച്ചൻ എന്ന് വിളിക്കുന്ന ശ്രീദേവ് (24) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ ആക്കിയത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് ഗാന്ധിനഗർ, മേലുകാവ്, ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ്, കാസർഗോഡ് ജില്ലയിലെ നീലേശ്വരം എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തൽ, മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടു്.
കാപ്പ ചുമത്തി കരുതൽ തടങ്കലിലടച്ചു
Malayala Shabdam News
0