സിനിമാ നടിമാര്‍ക്കൊപ്പം കിടപ്പറ പങ്കിടാമെന്ന് വിശ്വസിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടി; യുവാവ് പിടിയില്‍.


പ്രമുഖ സിനിമാ നടിമാർ വിദേശത്ത് വരുന്നുണ്ടെന്നും അവരോടൊപ്പം യാത്ര ചെയ്യാനും കിടപ്പറ പങ്കിടാനും സൗകര്യം ഒരുക്കാമെന്നും വിശ്വസിപ്പിച്ച്‌ വിദേശ മലയാളികളില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍.

കടവന്ത്രയില്‍ 'ലാ നയ്ല്‍' സ്ഥാപന ഉടമയും കലൂർ എളമക്കരയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിയുമായ ശ്യാം മോഹനനെ (38) ആണ് കൊച്ചി സൈബർ പൊലീസ് പിടികൂടിയത്.

സോഷ്യല്‍ മീഡിയയില്‍ എസ്കോർട്ട് സർവീസ് എന്ന പേരില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പിന് തുടക്കം. ഈ പരസ്യം കാണുന്നവർ പ്രതിയുടെ ഫോണ്‍ നമ്ബറില്‍ വിളിക്കുകയും പിന്നീട് കച്ചവടം ഉറപ്പിക്കുകയുമാണ് രീതി.

നടിമാരുടെ വിദേശ പ്രോഗ്രാമുകളുടെ ലിസ്റ്റ് എടുക്കുകയും ആ ദിവസങ്ങളില്‍ വിദേശ മലയാളികള്‍ക്ക് നടിയോടൊപ്പം ചെലവഴിക്കാൻ അവസരം ഒരുക്കാമെന്നും വിശ്വസിപ്പിച്ച്‌ പണം തട്ടിയെടുക്കുകയായിരുന്നു. നിരവധി നടിമാരുടെ പേരുകളില്‍ പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടന്ന് സൈബർ പൊലീസ് വ്യക്തമാക്കി.

രണ്ട് പ്രമുഖ നടിമാർ നല്‍കിയ പരാതിയിലാണ് നടപടി. സമാനമായ കേസില്‍ മറ്റൊരു പ്രതിയെ കഴിഞ്ഞദിവസം പാലക്കാട് അട്ടപ്പാടിയില്‍നിന്നും സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Previous Post Next Post