ലീഡ് തിരിച്ചു പിടിച്ച് രാഹുൽ; ഏഴാം റൗണ്ടിൽ മുന്നിലേക്ക് എത്തി

 



സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരുന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വിജയികൾ ആരെന്ന് ഇന്നറിയാം. പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്.

പാലക്കാട് ഇവിഎം എണ്ണിത്തുടങ്ങിയപ്പോൾ സികൃഷ്ണകുമാറിന്റെ ലീഡ് 1000 കടന്നിരുന്നു എന്നാൽ രണ്ടാം റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ ലീഡെടുത്തു. എന്നാൽ അഞ്ചാം റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ നേരിയ ലീഡ് എടുത്ത് കൃഷ്ണകുമാർ മത്സരരം​ഗത്ത് സജിവമായി. എന്നാൽ ഏഴു റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ 1315 വോട്ടുകൾക്ക് മുന്നിലെത്തി. ഇനി എണ്ണാനുള്ളത് യുഡിഎഫ് മേഖലകളിലായതിനാൽ രാഹുൽ ഇനി പിന്നോട്ട് പോകാനുള്ള സാധ്യത കുറവാണ്.

വയനാട്ടിൽ തപാൽ വോട്ടെണ്ണിയപ്പോൾ മുതൽ മുന്നിലായ പ്രിയങ്ക പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ പ്രാവശ്യം രാഹുൽ ​ഗാന്ധി നേടിയ ഭൂരിപക്ഷം മറികടക്കുമോ എന്നൊരു ചോദ്യം മാത്രമേ ഇനി പ്രിയങ്കയ്ക്ക് മുന്നിലുള്ളൂ. നിലവിൽ ഒന്നരലക്ഷം ഭൂരിപക്ഷത്തിൽ കുതിക്കുകയാണ് പ്രിയങ്ക.

ചേലക്കരയിൽ എൽഡിഎഫിന്റെ യു ആർ പ്രദീപ്  7500 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ യുആർ പ്രദീപ് വിജയമുറപ്പിച്ച് ആരാധകർ ആഹ്ലാദപ്രകടനങ്ങൾ നടത്തുന്നു.

Previous Post Next Post