ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹൈദരാബാദ് എഫ്‌സിക്കെതിരെ; മത്സരം കൊച്ചിയില്‍



കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. രണ്ടു തുടര്‍ തോല്‍വകളിലൂടെ പോയിന്റ് നിലയില്‍ പിന്നിലേക്ക് പോയ ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തുക ലക്ഷ്യമിട്ടാണ് ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നത്.

മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തില്‍ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട് വിലക്കു ലഭിച്ച ക്വാമി പെപ്രെ ഇന്ന് കളിക്കില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മത്സരങ്ങള്‍ കളിക്കാതിരുന്ന മൊറോക്കന്‍ താരം നോഹ സദൗയി പരിശീലനത്തിന് ഇറങ്ങി. പെപ്രെയ്ക്ക് പകരം സദൗയി ഇന്ന് കളിക്കാനിറങ്ങിയേക്കും.

ഏഴു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടു ജയം രണ്ടു സമനില മൂന്നു തോല്‍വി എന്നിങ്ങനെ എട്ടു പോയിന്റുമായി 10 -ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആറു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹൈദരാബാദ് എഫ് സിക്കാകട്ടെ ഒരു ജയം ഒരു സമനില നാലു തോല്‍വി എന്നിങ്ങനെ നാലു പോയിന്റാണുള്ളത്. പോയിന്റ് ടേബിളില്‍ 11 -ാം സ്ഥാനത്താണ് ഹൈദരാബാദ് എഫ് സി.

Previous Post Next Post