കൈലിയുടുത്തു തലയില്‍ തോര്‍ത്തും കെട്ടി നാടന്‍ കര്‍ഷകനായി മാര്‍ച്ച്‌ നടത്തി ജോസ് കെ. മാണിയും കൂട്ടരും. റബര്‍ ബോര്‍ഡ് ആസ്ഥാനത്തേക്കു നടത്തിയ മാര്‍ച്ചില്‍ റബര്‍ ഷീറ്റ് കത്തിച്ചു പ്രതിഷേധം

കോട്ടയം: കൈലിയുടുത്തു തലയില്‍ തോര്‍ത്തും കെട്ടി തനി നാടന്‍ കര്‍ഷകനായി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി, ചീഫ് വിപ്പ് എന്‍. ജയരാജ്, ജോബ് മൈക്കിള്‍ എം.എല്‍.എ, മുന്‍ എം.പി. തോമസ് ചാഴികടാന്‍ എന്നിവര്‍ കഷകരോടൊപ്പം കോട്ടയത്തു റബര്‍ ബോര്‍ഡ് ഓഫീസ് മാര്‍ച്ച്‌ നടത്തി.

റബര്‍ കര്‍ഷകരോടുള്ള കേന്ദ്ര അവഗണന അസാനിപ്പിക്കുക, റബിന്റെ താങ്ങുവില വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്തു റബര്‍ ബോര്‍ഡ് ഓഫീസിലേക്കു നടത്തിയ മാര്‍ച്ചിലാണു വ്യത്യസ്ഥമായ പ്രതിഷേധം അരങ്ങേറിയത്.

കലക്ടറേറ്റിനു മുന്‍പില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ പ്രവര്‍ത്തകരും കര്‍ഷക വേഷമായ ലുങ്കിയും തോര്‍ത്തും ധരിച്ചു കൊണ്ടാണു പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്. കാര്‍ഷിക ഉപകരണങ്ങളായ റബര്‍ കത്തി, കൂട, ബഡ് തൈകള്‍, വെട്ടി മാറ്റിയ റബര്‍ മരങ്ങള്‍ എന്നിവയുമായി നൂറുകണക്കിനു കര്‍ഷകരാണു അണിനിരന്നത്. റബര്‍ബോര്‍ഡ് ആസ്ഥാനത്തിനു മുന്‍പില്‍ റബര്‍ ഷീറ്റ് കത്തിച്ചു നടത്തിയ പ്രതിഷേധം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു.
കോട്ടയം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, വൈസ് ചെയര്‍മാന്‍ തോമസ് ചാഴികാടന്‍, ജോബ് മൈക്കിള്‍ എം.എല്‍.എ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, സണ്ണി തെക്കേടം, ബേബി ഉഴുത്തുവാല്‍, ജോസ് ടോം, വിജി എം.തോമസ്, സഖറിയാസ് കുതിരവേലി, ഫിലിപ്പ് കുഴികുളം,

ജോര്‍ജുകുട്ടി അഗസ്തി, ജോസഫ് ചാമക്കാല, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, റെജികുന്നംകോട്, ജോസ് പുത്തന്‍കാലാ, സിറിയക് ചാഴികാടന്‍, പെണ്ണമ്മ ജോസഫ്, സാജന്‍ തൊടുക, ബൈജുപുതിയിടത്തുചാലില്‍, നിര്‍മ്മലജിമ്മി, പി.എം മാത്യു, ഡാന്റിസ് കൂനാനിക്കല്‍,

മാത്തച്ചന്‍ പ്ലാത്തോട്ടം, ജോജി കുറുത്തിയാന്‍, ലാലിച്ചന്‍ കുന്നിപ്പറമ്ബില്‍, എ.എം മാത്യു, ടോബിന്‍ കെ.അലക്‌സ്, തോമസ് ടി കീപ്പുറം, സാജന്‍ കുന്നത്ത്, മാത്തുക്കുട്ടി കുഴിഞ്ഞാലില്‍, സോണി തെക്കേല്‍, ബിനോ ചാലക്കുഴി, രാജു ആലപ്പാട്ട്, ബിജു ചക്കാല, പി.സി കുര്യന്‍, ഡി. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
Previous Post Next Post