ഏറ്റുമാനൂരില്‍ നിന്നു കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നു കണ്ടെത്തി. മരിച്ചത് ഒന്നാം വര്‍ഷ എന്‍ജിറിയറിങ് വിദ്യാര്‍ഥി.

കോട്ടയം: ഏറ്റുമാനൂരില്‍ നിന്നും ദിവസങ്ങള്‍ക്കു മുന്‍പു കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നു കണ്ടെത്തി.
ഏറ്റുമാനൂര്‍ ജനറല്‍ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകന്‍ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ ഒന്നാം വര്‍ഷം എന്‍ജിനീയറിംങ് വിദ്യാര്‍ഥി സുഹൈല്‍ നൗഷാദി(18)ന്റെ മൃതദേഹമാണ് മീനച്ചിലാറ്റില്‍ പൂവത്തുമ്മൂട് കടവില്‍ നിന്നും കണ്ടെത്തിയത്. നവംബര്‍ ഏഴിനാണ് സുഹൈലിനെ വീട്ടില്‍ നിന്നും കാണാതായത്.

യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഇന്നു രാവിലെ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ പൂവത്തുമ്മൂട് കടവില്‍ നിന്നും കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം യുവാവിനെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെകടര്‍ എ.എസ് അന്‍സലിന്റെ നേതൃത്വത്തില്‍ പൂവത്തുമ്മൂട് കടവ് ഭാഗത്ത് പരിശോധന നടത്തിയിരുന്നു.

അഗ്‌നിരക്ഷാ സേനാ സംഘത്തിന്റെ സ്‌കൂബാ ഡൈവിങ് സംഘമാണ് പ്രദേശത്ത് നിരീക്ഷണം നടത്തിയത്. എന്നാല്‍, അന്ന് യുവാവിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ശക്തമായ ഒഴുക്ക് ഉണ്ടായതിനെ തുടര്‍ന്നാണ് യുവാവിനെ കണ്ടെത്താനാവാതെ പോയത്. തുടര്‍ന്ന് ഇന്നു രാവിലെ മൃതദേഹം വെള്ളത്തില്‍ കണ്ടെത്തുകയായിരുന്നു.

യുവാവ് മീനച്ചിലാറിന്റെ ഭാഗത്തു കൂടി നടന്നു പോകുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പോലീസ് സംഘത്തിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടെ കേന്ദ്രീകരിച്ച്‌ പോലീസ് സംഘം അന്വേഷണം നടത്തിയത്
Previous Post Next Post