മുണ്ടക്കയം: വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി എം.എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിളപ്പിൽ പുളിയറക്കോണം ഭാഗത്ത് അരവിന്ദ് ഭവൻ വീട്ടിൽ അരവിന്ദ് അനിൽ (26) എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. മുണ്ടക്കയം ചോറ്റി ത്രിവേണി ഭാഗത്ത് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും, മുണ്ടക്കയം പോലീസും ചേർന്ന് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ യുമായി ഇയാളെ ചോറ്റി ത്രിവേണി ഭാഗത്തുനിന്ന് പിടികൂടുന്നത്. ഇയാളിൽ നിന്നും 40 ഗ്രാം എം.ഡി. എം.എ പോലീസ് കണ്ടെടുക്കുകയും ചെയ്തു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്. ഓ രാകേഷ് കുമാർ, എസ്.ഐ സുരേഷ് ബാബു, എസ് ഐ ഉജ്ജ്വല ഭാസി സി.പി.ഓ മാരായ സെബാസ്റ്റ്യൻ, റഫീഖ് കൂടാതെ ജില്ലാ ലഹരി വിരുദ്ധ സ്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. അരവിന്ദന് വിളപ്പിൽശാല സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി. ഈ കേസിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍
Malayala Shabdam News
0