സംസ്ഥാന സ്കൂൾ കായികമേള; മലപ്പുറം മുന്നിൽ

 


അത് ലറ്റിക്സിൽ 18 ഇനങ്ങൾ പൂർത്തിയായപ്പോൾ ആറ് സ്വർണ്ണവും, മൂന്ന് വെള്ളിയും, നാല് വെങ്കലവുമടക്കം 43 പോയിൻ്റുമായാണ് മലപ്പുറം മുന്നിട്ട് നില്ക്കുന്നത്.


30 പോയിൻ്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും, 22 പോയിൻ്റുമായി ആതിഥേയരായ എറണാകുളം മൂന്നാം സ്ഥാനത്തുമുണ്ട്.


സ്കൂളുകളിൽ 22 പോയിൻ്റുമായി കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻ്ററി സ്കൂളാണ് മുന്നിൽ. കടക്കാശ്ശേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻ്ററി സ്കൂൾ 16 പോയിൻ്റുമായി രണ്ടാമതുണ്ട്.

Previous Post Next Post