ഭാഷാ ദിനത്തില്‍ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ അക്ഷരതെറ്റുകള്‍ കടന്നുകൂടിയതിനെ തുടർന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാൻ തീരുമാനം.
സംസ്ഥാന പൊലീസിനെ മികച്ച പ്രകടനത്തിന് മുഖ്യമന്ത്രി നല്‍കുന്ന ബഹുമതിയാണിത്. നവംബര്‍ 1 ന് മുഖ്യമന്ത്രി 264 ഉദ്യോഗസ്ഥര്‍ക്ക് മെഡലുകള്‍ വിതരണം ചെയ്തിരുന്നു. അതിലാണ് ഗുരുതമായ പിഴവ് കടന്നു കൂടിയത്. പൊലീസ് ആസ്ഥാനത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15നാണ് മുഖ്യമന്ത്രി മെഡലുകള്‍ പ്രഖ്യാപിക്കുന്നത്. നവംബര്‍ 1 ന് മെഡലുകള്‍ വിതരണം ചെയ്യുമെന്ന് പൊലീസ് ആസ്ഥാനത്ത് അറിയാമായിരുന്നു. ഇവ പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം സ്വാഭാവികമായും ഉദ്യോഗസ്ഥര്‍ക്കുണ്ട്.
എന്നാല്‍ ഒക്ടോബര്‍ അവസാനമാണ് ക്വട്ടേഷന്‍ നല്‍കിയിട്ടുള്ളത്. ഈ മെഡലുകളൊന്നും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ചില്ല എന്ന് വേണം കരുതാന്‍. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് തന്നെ വിഷയം ഗൗരവത്തിലെടുത്തിരിക്കുകയാണ്.