പാലാ ഈരാറ്റുപേട്ട റൂട്ടിൽ പനക്കപ്പാലത്തു കഴിഞ്ഞ ദിവസം ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.
അതെ ബസിലെ ഡ്രൈവറുടെ അഭ്യാസ പ്രകടനമാണ് ഈ ദൃശ്യത്തിലും ഉള്ളത്..
മൊബൈൽ ഫോൺ വിളിച്ചാണ് ഡ്രൈവർ വാഹനം ഓടിക്കുന്നത്.
യാത്രക്കാർ പകർത്തിയ ദൃശ്യം ആണിപ്പോൾ സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നത്.
യാത്രക്കാരുടെ ജീവന് വില കൽപിക്കാതെയുള്ള ഡ്രൈവിംഗ് വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്
ഈ റൂട്ടിൽ ബസുകളുടെ മത്സര ഓട്ടവും സ്ഥിരം കാഴ്ചയാണ്.
വിഷയത്തിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.