പെട്രോള്‍ പമ്ബില്‍ യുപിഐ പേയ്‍മെന്റ് സ്വീകരിക്കാനായി വെച്ചിരുന്ന ക്യൂ.ആർ കോഡില്‍ സ്റ്റിക്കറൊട്ടിച്ച യുവാവ് പിടിയിലായി.
23കാരനായ ഇയാള്‍ പമ്ബില്‍ ഏതാനും പേർ ഇന്ധനം നിറച്ചതിന്റെ പണം തട്ടുകയും ചെയ്തു. തൊട്ടുപിന്നാലെ പമ്ബ് ജീവനക്കാർ പരാതി നല്‍കി.
മിസോറാമിലെ ഐസ്വാളിലാണ് സംഭവം. ട്രഷറി സ്‍ക്വയറിലെ മിസോഫെഡ് പെട്രോള്‍ പമ്ബ് മാനേജറാണ് പരാതി നല്‍കിയത്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പമ്ബിലെത്തിയ 23 വയസുകാരനായിരുന്നു വില്ലൻ. ഇയാള്‍ പമ്ബിലുണ്ടായിരുന്ന ക്യു.ആർ കോഡ് സ്റ്റിക്കർ മറച്ച ശേഷം മറ്റൊന്ന് ഒട്ടിച്ചു. സ്വന്തം അക്കൗണ്ടിലേക്ക് തന്നെ പണം എത്തുന്ന വിധത്തിലായിരുന്നു ക്യു.ആർ കോഡ് തയ്യാറാക്കി കൊണ്ടുവന്ന് ഒട്ടിച്ചത്. തൊട്ടു പിന്നാലെ പമ്ബനിലെത്തി ഇന്ധനം നിറച്ച മൂന്ന് പേരുടെ തുക അക്കൗണ്ടില്‍ വന്നു. പരാതി ലഭിച്ചതനുസരിച്ച് അക്കൗണ്ട് പിന്തുടർന്ന് നടത്തിയ അന്വേഷത്തില്‍ യുവാന് പിടിയിലായി. 2315 രൂപയാണ് ആകെ ക്യൂ.ആർ കോഡ് വഴി ഇയാള്‍ത്ത്യ കിട്ടിയത്. ഇതില്‍ 890 രൂപ ഒരാള്‍ക്ക് തിരിച്ച് ഇട്ടുകൊടുത്തു. ബാക്കിയുണ്ടായിരുന്ന 1425 രൂപ ഇയാള്‍ ചെലവാക്കി തീർത്തതായും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.