'അജയന്റെ രണ്ടാം മോഷണം' ഒടിടിയിലേക്ക്; ചിത്രം അടുത്തയാഴ്ച മുതൽ കാണാം



നവംബർ തുടങ്ങുന്നതു തന്നെ ഒടിടിയിലെ വമ്പൻ റിലീസോടെയാണ്. ഓണം വിന്നറുകളായ അജയന്റെ രണ്ടാം മോഷണം ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. തിയറ്ററിൽ 50 ദിവസം വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെയാണ് എആർഎം ഒടിടിയിലേക്ക് എത്തുന്നത്. തമിഴ്, ഹിന്ദി ഭാഷകളിൽ നിന്നുൾപ്പടെ മികച്ച ചിത്രങ്ങളും ഈ ആഴ്ച പ്രേക്ഷകരിലേക്ക് എത്തു‌ം.

മലയാളത്തിൽ നിന്ന് ഓണം റിലീസായി എത്തി വമ്പൻ വിജയമായി മാറിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ടൊവിനോ തോമസ് മൂന്ന് വേഷങ്ങളിലാണ് ചിത്രത്തിലെത്തിയത്. വിജയകരമായി 50 ദിവസത്തെ തിയറ്റർ റണ്ണിനു ശേഷം ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. നവംബർ എട്ടിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. ജിതിൻ ലാൽ സംവിധാനം െചയ്ത സിനിമയ്ക്ക് സുജിത്ത് നമ്പ്യാരാണ് രചന നിർവഹിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം യുജിഎം മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്.

Previous Post Next Post