കോട്ടയം മുണ്ടക്കയത്ത് കടന്നൽകുത്തേറ്റ് അമ്മയും മകളും മരിച്ചു



കോട്ടയം: മുണ്ടക്കയം പാക്കാനത്ത് കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു. പാക്കാനം കാവനാല്‍ കുഞ്ഞിപ്പെണ്ണ് (110) മകള്‍ തങ്കമ്മ (66) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. മറ്റ് രണ്ടുപേര്‍ക്കുകൂടി പരിക്കേറ്റിരുന്നു. ഇവര്‍ ഗുരുതരാവസ്ഥയില്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഇരുവരെയും ഇളകിവന്ന കടന്നല്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് രാവിലെ കുഞ്ഞിപ്പെണ്ണും ഉച്ചയോടെ തങ്കമ്മയും മരിച്ചു. ഇരുവരുടയും സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും.

Previous Post Next Post