പാം ബീച്ചില്‍ ഒരു തിരഞ്ഞെടുപ്പ് നിരീക്ഷണ പരിപാടിയില്‍ അനുയായികളെ അഭിസംബോധന ചെയ്തു. മുമ്ബൊരിക്കലും കണ്ടിട്ടില്ലാത്ത മുന്നേറ്റം എന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്.
'ഞാൻ അമേരിക്കൻ ജനതയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു.' അദ്ദേഹം പറഞ്ഞു.
അവിടെ അദ്ദേഹം തന്റെ തിരഞ്ഞെടുപ്പ് വാച്ച് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്യും. പെന്‍സില്‍വാനിയ, ജോര്‍ജിയ, നോര്‍ത്ത് കരോലിന എന്നീ സ്വിംഗ് സംസ്ഥാനങ്ങളില്‍ അദ്ദേഹം ഇതുവരെ വിജയിച്ചിട്ടുണ്ടെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാന പോരാട്ടം നടന്ന പെന്‍സില്‍വാനിയ, ജോര്‍ജിയ, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍ വിജയിച്ചതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതായി ഫോക്‌സ് ന്യൂസ് പറയുന്നു.
അമേരിക്കയിലെ ജനങ്ങള്‍ക്കും തന്നോടൊപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനുമെല്ലാം അദ്ദേഹം നന്ദി പറഞ്ഞു. അമേരിക്കയുടെ സുവർണ കാലം വന്നെത്തിയെന്ന് ട്രംപ് വ്യക്തമാക്കി. രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തു. അമേരിക്കയുടെ 47-ാം പ്രസിഡന്റായി താൻ തെരഞ്ഞെടുക്കപ്പെട്ടു എന്നും അദ്ദേഹം ഫ്ലോറിഡയില്‍ പറഞ്ഞു.