ടോണി അച്ചായൻസ് ഇനി ക്യാപ്റ്റൻ ടോണിച്ചായൻ; താഴത്തങ്ങാടി വള്ളംകളിയിൽ നടുഭാ​ഗം ചുണ്ടനിൽ ആവേശത്തുഴയെറിയുവാൻ കപ്പിത്താനായി ടോണി വർക്കിച്ചൻ എത്തുന്നു

 


കോട്ടയം: ആലപ്പുഴക്കാർക്ക് നെഹ്റുട്രോഫിപോലെ കോട്ടയംകാരുടെ നെ​ഹ്റുട്രോഫിയാണ് താഴത്തങ്ങാടി വള്ളം കളി. ഈ മാസം പതിന്നാലാം തീയതി ശനിയാഴ്ച്ചയാണ് കോട്ടയം മീനച്ചിലാറിൽ നടക്കുന്ന താഴത്തങ്ങാടി വള്ളംകളി. വള്ളംകളിയുടെ ആവേശത്തിനപ്പുറം ഇക്കുറി കോട്ടയംകാരെ ത്രസിപ്പിക്കാനായി കോട്ടയത്തിന്റെ സ്വന്തം ടോണി വർക്കിച്ചൻ വള്ളംകളിയ്ക്കിറങ്ങുന്നു. ബിസിനസ്സിലും സാമൂഹ്യപ്രതിബദ്ധതയിലും മുന്നിൽ നിൽക്കുന്ന അച്ചായൻസ് ​ഗോൾഡ് ഉടമകൂടിയായ ടോണി ഇനി വള്ളംകളിയിലും തന്റെ പ്രാ​ഗൽഭ്യം തെളിയിക്കാനൊരുങ്ങുന്നു. 

കോട്ടയം കുമരകം ടൗൺ ബോട്ട് ക്ലബിന്റെ നടുഭാ​ഗം ചുണ്ടനെ നയിക്കുന്നത് അച്ചായൻസാണ്. ഈ ശനിയാഴ്ച നടക്കുന്ന വള്ളംകളിയിൽ കോട്ടയംകാരുടെ കരഘോഷത്തിൽ ടോണി വർക്കിച്ചന്റെ നേതൃത്വത്തിലിറങ്ങുന്ന നടുഭാ​ഗം മീനച്ചിലാറ്റിൽ ആവേശം വിതയ്ക്കുമെന്ന് ടോണി അച്ചായൻസ് ഫാൻസ് ക്ലബ് പ്രതിനിധികളും വള്ളംകളി പ്രേമികളും വിശ്വസിക്കുന്നു. കോട്ടയം വള്ളംകളിയുടെ പ്രശസ്തി വർദ്ധിപ്പിക്കാൻ അച്ചായൻസിന്റെ ക്യാപ്റ്റൻസി സഹായകമാകുമെന്ന് സംഘാടകരും കണക്കുകൂട്ടുന്നുണ്ട്.

Previous Post Next Post