ഒടുവില്‍ ഉണ്ണികൃഷ്ണന്റെ മുഖത്തടിച്ചു; അഹങ്കാരം തലയ്ക്ക് പിടിച്ച്‌ രഞ്ജിത്ത്; ഇന്ന് അനുഭവിക്കുന്നു; വെളിപ്പെടുത്തല്‍.


ഇന്നത്തെ അവസ്ഥയ്ക്ക് രഞ്ജിത്ത് അർഹനാണെന്നും രഞ്ജിത്ത് ചെയ്ത തെറ്റുകളും അഹങ്കാരവുമാണ് ഇതിന് കാരണമെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് രഞ്ജിത്തിനെതിരെ ഇദ്ദേഹം നടത്തിയിരിക്കുന്നത്. അഹങ്കാരം തലയ്ക്ക് പിടിച്ച്‌ മൂർധന്യാവസ്ഥയില്‍ നില്‍ക്കുമ്ബോഴാണ് ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി രഞ്ജിത്ത് സ്ഥാനമേല്‍ക്കുന്നത്. വരിക്കാശ്ശേരി മനയിലെ തമ്ബ്രാനായി പിന്നീട് രഞ്ജിത്ത് മാറി.

ഒരുകാലത്ത് വേദികളിലേക്ക് കരഘോഷങ്ങളോടെ രഞ്ജിത്തിനെ സ്വീകരിച്ചിരുന്നവർ പിന്നീട് കൂക്കുവിളികളോടെയാണ് സ്വീകരിച്ചത്. ഐഎഫ്‌എഫ്കെയുടെ പരിപാടിയില്‍ കൂക്കൂവിളികളേറ്റ് വാങ്ങിയപ്പോള്‍ ആ കൂക്കുവിളികളെ അദ്ദേഹം ഉപമിച്ചത് വീട്ടിലെ കൊടിച്ചി പട്ടികളോടാണ്. അവിടം മുതല്‍ രഞ്ജിത്തിന് വീഴ്ചകള്‍ വന്നെന്ന് ആലപ്പി അഷ്റഫ് പറയുന്നു.

ആരാധകർ കൈവിട്ടു. ഏകാധിപത്യത്തിന്റെ പേരില്‍ ചലച്ചിത്ര അക്കാദമിയും കൈവിട്ടു. അപ്പോഴേക്കും പീഡനക്കേസ് വന്നു. അതോടെ സർക്കാരും കൈവിട്ടു. ഇതെല്ലാം അനുഭവിക്കാൻ രഞ്ജിത്ത് ബാധ്യസ്ഥനാണ്. അങ്ങനെ തോന്നാനുള്ള സംഭവവും ആലപ്പി അഷ്റഫ് പങ്കുവെച്ചു. ആറാം തമ്ബുരാൻ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഏതാനും നാളുകള്‍ ഞാനുണ്ടായിരുന്നു.

ഒരു ചെറിയ വേഷവും ഞാനതില്‍ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ഒടുവില്‍ ഉണ്ണികൃഷ്ണൻ രഞ്ജിത്തിനോട് എന്തോ തമാശ പറഞ്ഞു. മദ്യപിച്ച്‌ അഹങ്കാരം തലയ്ക്ക് പിടിച്ച്‌ നിന്നിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. ഉടൻ ആ വയോവൃദ്ധന്റെ ചെവിക്കല്ല് നോക്കി ഒറ്റയടി അടിച്ചു. ആ അടി കൊണ്ട് ഒടുവില്‍ ഉണ്ണികൃഷ്ണൻ കറങ്ങി നിലത്ത് വീണു. നിരവധി രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന ആരോഗ്യമില്ലാത്തയാളായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണൻ.

എല്ലാവരും കൂടി അദ്ദേഹത്തെ പിടിച്ച്‌ എഴുന്നേല്‍പ്പിച്ചു. നിറ കണ്ണുകളോടെ നില്‍ക്കുകയാണ് അദ്ദേഹം. ഈ പ്രവൃത്തിയോട് പലരും എതിർപ്പ് പ്രക‌ടിപ്പിച്ചെങ്കിലും രഞ്ജിത്ത് അതൊന്നും മൈൻഡ് ചെയ്തില്ല. ആ അടിയുടെ ആഘാതത്തില്‍ ഒടുവില്‍ ഉണ്ണികൃഷ്ണൻ മാനസികമായ തകർന്ന് പോയി. പിന്നീടുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ കളിയും ചിരിയും മാഞ്ഞിരുന്നു. ആകെ മ്ലാനതയിലായിരുന്നു. ആ അടിയോടെ അദ്ദേഹത്തിന്റെ ഹൃദയവും തകർന്നിരുന്നു.

ആ വിഷമത്തില്‍ നിന്നും മോചിതനാകാൻ ഏറെ നാള്‍ എടുത്തു എന്നതാണ് സത്യം. ഈ സംഭവം തന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചിരുന്നെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. 2006 ലാണ് ഒടുവില്‍ ഉണ്ണികൃഷ്ണൻ മരിച്ചത്.

Previous Post Next Post