കരിപ്പൂരില്‍ വിമാനത്തിന് വ്യാജ ബോബ് ഭീഷണി സന്ദേശമയച്ച പ്രതി പോലീസ് പിടിയിലായി. പാലക്കാട് അനങ്ങനാടി സ്വദേശി മുഹമ്മദ് ഇജാസിനെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച്ച എയർപോർട്ട് ഡയറക്ടറുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. വിദേശത്തേക്ക് പോകാൻ താല്‍പര്യമില്ലാതിരുന്നതിനാലാണ് താൻ യാത്ര ചെയ്യേണ്ട വിമാനത്തിന് ബോബു ഭീഷണിയുണ്ടെന്ന് സന്ദേശമയച്ചതെന്നാണ് മുഹമ്മദ് ഇജാസ് പൊലീസിനു നല്‍കിയിട്ടുള്ള മൊഴി. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.