തിരുവനന്തപുരം :പൂവാറില്‍ കാറില്‍ കയറ്റി കൊണ്ടുപോയി സഹോദരിമാരായ വിദ്യാർത്ഥിനികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മൂന്നുപേർ അറസ്റ്റില്‍.
കണ്ണറവിള സ്വദേശികളായ ആദർശ്, അഖില്‍, പെരിങ്ങമല സ്വദേശി അനുരാഗ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
പൂവാർ സ്വദേശിനിയായ പെണ്‍കുട്ടിയുടെ ജന്മദിനത്തിന് സമ്മാനം നല്‍കാനെത്തിയ ആണ്‍സുഹൃത്തും സുഹൃത്തുക്കളുമാണ് വിദ്യാർത്ഥിനികളെ പീഡനത്തിനിരയാക്കിയത്. ഒക്ടോബർ 28നാണ് സംഭവം നടക്കുന്നത്.
ജന്മദിനത്തില്‍ സമ്മാനം നല്‍കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെയും സഹോദരിയെയും വീട്ടില്‍ നിന്ന് കൊണ്ടുപോയത്. പെണ്‍കുട്ടികളുടെ വീട്ടുകാരുടെ പരാതിയിലാണ് പൂവാർ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള നടപടിയുണ്ടായെന്ന് വിദ്യാർത്ഥിനികളുടെ വീട്ടുകാർ ആരോപണം ഉന്നയിച്ചു.