പാറത്തോട്ടിൽ അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി മകൻ തൂങ്ങിമരിച്ചു.

കാഞ്ഞിരപ്പള്ളി: പാറത്തോട് ചിറ ഭാഗം റിട്ട.എസ്.ഐയെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചു. പാറത്തോട് പൂന്തോട്ടത്തിൽറിട്ട.എസ്.ഐ സോമശേഖരൻ നായർ (84), ഭാര്യ സരസമ്മ (68) എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. മകൻ ശ്യാമം നാഥ് (29) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്യാംനാഥ് കാഞ്ഞിരപ്പള്ളി സപ്ലൈ ഓഫിസിലെ എൽ ഡിക്ലർക്കാണ് . കാഞ്ഞിരപ്പള്ളി പൊലീസും എസ് പി അടക്കമുള്ളവരും സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു.
Previous Post Next Post