ശാസ്ത്രി റോഡിൽ അമിതവേഗത്തിലെത്തിയ ഡ്യൂക്ക് ബൈക്കി‌ടിച്ച് അപകടം; അമിതവേഗതയിൽ പാഞ്ഞെത്തിയ ഡ്യൂക്ക് ബൈക്ക് സ്കൂട്ടറിൽ വരികയായിരുന്ന വയോധികനെ ഇടിച്ചിട്ടു; പരിക്കേറ്റ വയോധികൻ കോട്ടയം ജില്ലാ ആശുപത്രിയിൽ

കോട്ടയം: നഗര മധ്യത്തിലൂടെ അമിതവേഗതയിൽ പാഞ്ഞെത്തിയ ഡ്യൂക്ക് ബൈക്കി‌ടിച്ച് വയോധികന് പരിക്കേറ്റു.

 സ്കൂട്ടറിൽ വരികയായിരുന്ന വയോധികനെ അമിതവേഗത്തിലെത്തിയ ഡ്യൂക്ക് ബൈക്ക് ഇടിച്ചിടുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. 

ചെങ്ങന്നൂർ സ്വദേശിയായ അഭിജിത്ത് ( 21) ഓടിച്ച ഡ്യൂക്ക് ബൈക്കാണ് അമിതവേഗതയിൽ നഗരമധ്യത്തിൽ ശാസ്ത്രീ റോഡിലൂടെ ചീറിപാഞ്ഞ് എത്തിയത്. 
അപകടത്തിൽ പരിക്കേറ്റ വയോധികനെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഡ്യൂക്ക് ബൈക്ക് അമിത വേഗത്തിലെത്തിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. അപകടമുണ്ടായ സ്ഥലത്തുനിന്നും 150 മീറ്റർ മാറിയാണ് ഡ്യൂക്ക് ബൈക്ക് നിർത്താനായത്.

 നഗരത്തിൽ ഡ്യൂക്ക് ബൈക്കിൽ ചീറപ്പായുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ഇത്തരം ബൈക്കുകളുടെ അമിത വേഗത നഗരത്തിൽ സ്ഥിരമായി അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്
Previous Post Next Post