ടിക്കറ്റ് ബുക്കിങ് സമയ പരിധി കുറച്ച്‌ റെയില്‍വേ; ഇനി മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുക 60 ദിവസം മുമ്ബു മാത്രം, പുതിയ നിയമം നവംബര്‍ ഒന്നു മുതല്‍.

കോട്ടയം: മുന്‍കൂട്ടിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയ പരിധ വെട്ടിക്കുറച്ച്‌ റെയില്‍വേ. യാത്ര ദിവസത്തിന്റെ പരമാവധി 60 ദിവസം മുമ്ബ് മാത്രമേ ഇനി മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ.നിലവില്‍ 120 ദിവസം മുന്‍കൂട്ടിയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. ഇതാണ് റെയില്‍വേ 60 ദിവസമാക്കി ചുരുക്കിയിരിക്കുന്നത്. റെയില്‍വേയുടെ എല്ലാ സോണുകളിലും ഉത്തരവ് ബാധകമായിരിക്കും.

നവംബര്‍ ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. നവംബര്‍ ഒന്നിന് മുമ്ബ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ പുതിയ നിയമം യാത്രയെ ബാധിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

 അതേസമയം വിദേശ വിനോദസഞ്ചാരികള്‍ക്ക് യാത്രാ തീയതിക്ക് 365 ദിവസം മുമ്ബ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുമെന്നും റെയില്‍വേ ഉത്തരവിലുണ്ട്. സമയപരിധി കുറച്ചത് യാത്രക്കാര്‍ക്കു നേട്ടമാകുമെന്ന പ്രതീക്ഷയാണ് റെയില്‍വേക്കുള്ളത്.

Previous Post Next Post