ഇന്ത്യാ, ചൈന സൈനിക പിന്‍മാറ്റം ഈ മാസം 29ഓടെ; താത്കാലിക നിര്‍മിതികള്‍ പൊളിച്ചുമാറ്റുമെന്ന് കരസേന വൃത്തങ്ങള്‍



ന്യൂഡല്‍ഹി: ഇന്ത്യാ ചൈന സൈനിക പിന്‍മാറ്റം ലഡാക്കിലെ ഡെപ്സാങ്, ഡെംചോക്ക് മേഖലകളില്‍ മാത്രമെന്ന് കരസേന വൃത്തങ്ങള്‍. ചൊവ്വാഴ്ചയോടെ ഇരുവശത്തെയും സൈനിക പിന്‍മാറ്റം പൂര്‍ത്തിയാകും.

കഴിഞ്ഞയാഴ്ചയാണ് മുന്‍പു ഉണ്ടായിരുന്ന രീതിയില്‍ നിയന്ത്രണമേഖലയിലെ അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുന്ന കാര്യത്തില്‍ തീരുമാനമുണ്ടായത്. സൈനികതലത്തിലും നയതന്ത്രതലത്തിലും നിരവധി ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടത്.

ഇരുവശങ്ങളില്‍ നിന്നുമായി സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കും. കൂടാതെ താത്കാലിക നിര്‍മിച്ച ടെന്റുകള്‍ പൂര്‍ണമായി പൊളിച്ചുമാറ്റും. ഈ മാസം 28, 29 തീയതികളോടെ സൈനിക പിന്‍മാറ്റം പൂര്‍ത്തിയാകുമെന്നാണ് കരസേന വൃത്തങ്ങള്‍ അറിയിക്കുന്നത്.

അതിനുശേഷമായിരിക്കും ഇരുവശങ്ങളിലും പട്രോളിങ് നടത്തുക. ഏതെല്ലാ മേഖലകളിലാണ് പട്രോളിങ് സംഘമെത്തുക, ഏത് സമയത്താണ് എത്തുക, സംഘത്തില്‍ എത്ര പേര്‍ ഉണ്ടാകുമെന്നതുള്‍പ്പെടയെുളള കാര്യങ്ങള്‍ ഇരു സൈന്യവും അറിയിക്കും. താത്കാലിക നിര്‍മിതികള്‍ പൊളിച്ചുമാറ്റുന്നതുള്‍പ്പെടയുള്ള കാര്യങ്ങള്‍ കമാന്‍ഡര്‍ തലത്തില്‍ പരിശോധന നടത്തും. സുരക്ഷ ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും പട്രോളിങ് പുനഃരാരംഭിക്കുക

Previous Post Next Post