കേരളത്തിന് പുറത്ത് കല്‍ക്കരി നിലയം സ്ഥാപിക്കാന്‍ ആലോചന, 2040ല്‍ സംസ്ഥാനം സമ്ബൂര്‍ണ പുനരുപയോഗ ഊര്‍ജാധിഷ്ഠിത സംസ്ഥാനമാകും: മുഖ്യമന്ത്രി

തൊടുപുഴ: മറ്റു സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും കല്‍ക്കരി നിലയം സ്ഥാപിച്ച്‌ കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന പദ്ധതി ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനത്ത് കല്‍ക്കരിനിലയത്തിന്റെ സാധ്യത പ്രധാനമന്ത്രി അന്വേഷിച്ചിരുന്നു. കല്‍ക്കരി ലഭ്യതക്കുറവും പരിസ്ഥിതി പ്രശ്‌നങ്ങളും ഉള്ളതിനാല്‍ നിലവില്‍ കേരളത്തില്‍ ഇത് സാധ്യമല്ല. എന്നാല്‍, കല്‍ക്കരി ലഭ്യമായ മറ്റു സംസ്ഥാനത്തു നിലയം സ്ഥാപിച്ച്‌ വൈദ്യുതി കേരളത്തിലേക്ക് എത്തിക്കുന്ന പദ്ധതി ആലോചനയിലുണ്ടെന്നും ഇതിനു കേന്ദ്രം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി നാടിനു സമര്‍പ്പിക്കുന്ന ചടങ്ങ് ഉ2040ല്‍ കേരളത്തെ സമ്ബൂര്‍ണ പുനരുപയോഗ ഊര്‍ജാധിഷ്ഠിത സംസ്ഥാനമായി മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2027ല്‍ സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ പകുതി പുനരുപയോഗ ഊര്‍ജസ്രോതസ്സുകളിലൂടെ ലഭ്യമാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി ഊര്‍ജ മേഖലയ്ക്കു കരുത്തു പകരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എമാരായ എം എം മണി, എ രാജ, ആന്റണി ജോണ്‍, കെഎസ്‌ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍, സിവില്‍ഇലക്‌ട്രിക്കല്‍ ജനറേഷന്‍ ഡയറക്ടര്‍ ജി സജീവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ജില്ലാ കലക്ടര്‍ വി വിഘ്‌നേശ്വരി എന്നിവര്‍ പ്രസംഗിച്ചു.ദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
Previous Post Next Post