ടിപ്പറിന്റെ ടയർ താഴ്ന്നു; കോട്ടയത്ത് മണർകാട് പള്ളിയ്ക്ക് സമീപം റോഡിൽ പ്രത്യക്ഷപ്പെട്ടത് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ


 

കോട്ടയം: മണര്‍കാട് പള്ളിക്ക് സമീപമുള്ള റോഡില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തി. കാറിന് സൈഡ് കൊടുത്തപ്പോള്‍ അതുവഴി വന്ന ടിപ്പര്‍ ലോറിയുടെ ടയര്‍ റോഡില്‍ താഴ്ന്നിരുന്നു. ഇതിന് പിന്നാലെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകിട്ട് മണര്‍കാട് ആശുപത്രിക്കും പള്ളിക്കും മധ്യേയുള്ള റോഡിലാണ് സംഭവം. ടിപ്പര്‍ ലോറി കടന്നുപോയതിനു പിന്നാലെ റോഡിന്റെ അരികില്‍ അല്‍പം താഴ്ന്നതായി കാണപ്പെട്ടിരുന്നു. അല്‍പ്പസമയത്തിന് ശേഷം ആ ഭാഗത്തെ മണ്ണും കല്ലും അടര്‍ന്നു താഴേക്കു പോയി. തുടര്‍ന്നാണ് കിണര്‍ പ്രത്യക്ഷപ്പെട്ടത്. കല്ലും മണ്ണും ഉപയോഗിച്ച് കിണര്‍ നികത്തി.

Previous Post Next Post