കോട്ടയം :സോഷ്യല്‍ മീഡിയ വഴി യുവതിയെ അപമാനിച്ച യുവാവിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തു.
ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനൻ എന്നയാള്‍ക്കെതിരെയാണ് കേസ് എടുത്തത്. വയനാട് ദുരന്തത്തില്‍ അമ്മമാർ മരിച്ച കുട്ടികള്‍ക്കു പാല്‍ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.