വയനാടിന് സഹായഹസ്തവുമായി കേരള റെഡ്ക്രോസ് സൊസൈറ്റി



വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇരുന്നൂറിലധികം മരണം ഉണ്ടായ അത്യധികം വേദനാജനകമായ സഭവത്തിൻ്റെ നടുക്കത്തിലാണ് കേരളം ഒന്നാകെ. ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ വയനാട്ടിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് കേരള റെഡ്ക്രോസ് സൊസൈറ്റി കോട്ടയം ബ്രാഞ്ച്. റെഡ്ക്രോസിന്റെ  ജെആർസി യൂണിറ്റ് വിവിധ സ്കൂളുകളിൽ നിന്നും വൈആർസി യൂണിറ്റ് വിവിധ കോളേജുകളിൽനിന്നും  ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ് ഉൾപ്പടെയുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച ആവശ്യസാധനങ്ങളുടെ വൻ ശേഖരമാണ് റെഡ് ക്രോസിന്റെ കോട്ടയം ബ്രാഞ്ചിൽ എത്തിച്ചത്. മൂന്ന് ലോറി സാധനങ്ങൾ വയനാട്ടിലേക്ക് അയക്കാൻ സജ്ജമായിരിക്കുകയാണെന്ന് പ്രസിഡന്റ് ജോബി തോമസ് പറഞ്ഞു.

Previous Post Next Post