വയനാടിനായി കെഎംസിസി ഇ എം എച്ച് എസ് നന്മയുടെ പാഠം രചിച്ചു

ആലുവ എടയപ്പുറം കെ എം സി ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിൽ വയനാട്ടിലെ ദുരിത ബാധിതർക്കായി അവശ്യ സാധന സമഗ്രഹികൾ ശേഖരിച്ചു. സ്കൂളിലെ JRC യൂണിറ്റ് ആണ് പരിപാടി സംഘടിപ്പിച്ചത്.കഴിഞ്ഞ ഒരാഴ്ചയായി സ്കൂളിൽ നടന്നു കൊണ്ടിരിക്കുന്ന "*ഞങ്ങൾ വയനാടിനൊപ്പം*"ക്യാമ്പയിന്റെ ഭാഗമായാണ് അവശ്യ വസ്തു ശേഖരം സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ വി കെ മുഹമ്മദ് ഹാജി, കൺവീനർ ഫഹദ് താഹ, സ്കൂൾ അഡ്വൈസർ എം പി നാസർ, സ്കൂൾ എച്ച് എം പി എം മനോഷ്, ജെ ആർ സി കൗൺസിലർ നസീമ, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post