ഒളിംപിക്‌സ് ഗോദയില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഭാരം ക്രമീകരിക്കാന്‍ കഴിഞ്ഞ രാത്രിയില്‍ വിശ്രമമില്ലാതെ കഠിനമായ വ്യായാമത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്.
രണ്ടു കിലോയാണ് ഫൈനല്‍ മത്സരത്തിനു മുന്പായി വിനേഷ് കുറയ്ക്കേണ്ടിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി കഠിന ശ്രമം നടത്തി. എന്നാല്‍ രാവിലെ ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലായി കണ്ടെത്തുകയായിരുന്നു.
സെമി ഫൈനല്‍ മത്സരത്തിന് ശേഷം വിനേഷിനെ പരിശീലന വേഷത്തില്‍ കണ്ടതായും രാത്രി മുഴുവനും ഉറങ്ങാതെ ഭാരം കുറയ്ക്കുന്നതിനുള്ള കായിക അധ്വാനത്തിലായിരുന്നുവെന്നു താരമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയില്‍ 50 കിലോയേക്കാര്‍ 100 ഗ്രാം ഭാരമുള്ളതായി കണ്ടെത്തുകയായിരുന്നു.
ഒളിംപിക്‌സ് ഫൈനലില്‍ നിന്ന് വിനയ് ഫോഗട്ടിനെ അയോഗ്യയാക്കിയ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ.
ഭാരം കൂടിയതിനലാണ് അയോഗ്യായാക്കിയതെന്ന് പിടി ഉഷ പറഞ്ഞു. വിനേഷിനെ നേരിട്ട് കണ്ട് പിന്തുണ അറിയിച്ചിട്ടുണ്ട്. അയോഗ്യതയില്‍ ഗുസ്തി ഫെഡറേഷന്‍ അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന് അപ്പീല്‍ നല്‍കിയാതായും അവര്‍ അറിയിച്ചു.
സാധാരണയുള്ള നടപടിക്രമങ്ങള്‍ തന്നെയാണ് പിന്തുടര്‍ന്നതെന്ന് പിടി ഉഷ പറഞ്ഞു. 'ഞങ്ങള്‍ അവളുടെ മുടി വെട്ടി, വസ്ത്രങ്ങള്‍ ചുരുക്കി. സാധ്യമായതെല്ലാം ചെയ്തു.' പിടി ഉഷ പറഞ്ഞു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നും പിടി ഉഷ പറഞ്ഞു. ഭാരം കുറയ്ക്കുന്നതിനായി പരിശ്രമിച്ച കാര്യങ്ങള്‍ വിനയ് ഫോഗട്ടിന്റെ ന്യൂട്രീഷ്യന്‍ ഡോ. ദിന്‍ഷോ പര്‍ദിവാല വിശദീകരിക്കുകയും ചെയ്തു.
ഒളിംപിക്‌സ് ഗുസ്തിയില്‍ ഫ്രീസ്‌റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ഇന്ന് കലാശപ്പോരില്‍ മത്സരിക്കാനിരിക്കെ, ഭാരം കൂടുതലുള്ള കാര്യം ഇന്നലെ രാത്രി തന്നെ വിനേഷ് ഫോഗട്ടും പരിശീലകരും തിരിച്ചറിഞ്ഞിരുന്നതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന്, ഇന്നു രാവിലെ ഭാരപരിശോധനയ്ക്കു മുന്‍പായി നിശ്ചിത ഭാരമായ 50 കിലോഗ്രാമിലേക്ക് എത്താന്‍ രാത്രി മുഴുവന്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു താരം. ഭക്ഷണം ഉപേക്ഷിച്ചും കഠിനമായ വ്യായാമ മുറകള്‍ പയറ്റിയും ഭാരം കുറയ്ക്കാനുള്ള വിനേഷ് ഫോഗട്ടിന്റെ തീവ്രശ്രമം ഒടുവില്‍ ആശുപത്രിയിലാണ് അവസാനിച്ചത്.
ഒളിംപിക്‌സില്‍നിന്ന് അയോഗ്യയാക്കിക്കൊണ്ടുള്ള രാജ്യാന്തര ഒളിംപിക്‌സ് അസോസിയേഷന്റെ തീരുമാനം വരുമ്ബോള്‍ വിനേഷ് ഫോഗട്ട് ആശുപത്രിക്കിടയിലായിരുന്നുവെന്നാണ് വിവരം. പരുക്കുമൂലം മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നെങ്കില്‍പ്പോലും വെള്ളി മെഡല്‍ ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നിരിക്കെയാണ്, ഭാരം കുറയ്ക്കാന്‍ രാത്രി മുഴുവന്‍ പരിശ്രമിച്ച് വിനേഷ് ഫോഗട്ട് പരാജയപ്പെട്ടത്.
ഭാരപരിശോധനയില്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ രാജ്യാന്തര ഒളിംപിക് അസോസിയേഷന്റെ നടപട പുനഃപരിശോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അവര്‍ നിരാകരിച്ചു.