ഹോപ്പ് ഫൌണ്ടേഷൻ, HDFC, പരിവർത്തൻ പ്രോഗ്രാം ഭാഗമായി വിജയകരമായി പരിശീലനം പൂർത്തിയാക്കിയ 225 വിദ്യാർത്ഥികൾക്ക്, സർട്ടിഫിക്കറ്റ്, അവാർഡ് വിതരണം ജൂലൈ 11നു റെഡ്ക്രോസ്സ് ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെട്ടു. ഹോപ്പ് ഫൌണ്ടേഷൻ CEO ശ്രീ. ചന്ദ്രശേഖർ, അധ്യക്ഷത വഹിച്ച ചടങ്ങിൽ,പ്രോഗ്രാം മാനേജർ സാബു കുര്യൻ സ്വാഗതം ആശംസിച്ചു,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ജോസ് പുത്തൻകാല പരിപാടി ഉത്ഘാടനം ചെയ്തു, സർട്ടിഫിക്കറ്റ് വിതരണം ചെയ്യുവാനും ചടങ്ങുകൾക്ക് ആശംസകൾ അർപ്പിക്കുവാനും ആയി, ശ്രീ വികാസ് MS, HDFC ക്ലസ്റ്റർ മാനേജർ, ശ്രീമതി. ശ്രീജ MR , HDFC പ്രൊജക്റ്റ് മാനേജർ, ശ്രീ. സുധീപ് HDFC ബ്രാഞ്ച് മാനേജർ, ശ്രീമതി. സിൻസി പാറയിൽ, കോട്ടയം നഗരസഭ കൗൺസിലർ, ശ്രീമതി പ്രീത, കേരള നോളേഡ്ജ് ഇക്കോണമി മിഷൻ പ്രോഗ്രാം മാനേജർ, ശ്രീമതി. ശ്രീലക്ഷ്മി PR, വിദ്യാർത്ഥി പ്രതിനിധി എന്നിവർ സന്നിഹിതരായിരുന്നു.കോട്ടയം ജില്ലയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന സാമൂഹികമായും, സാമ്പത്തികമായും പിന്നോക്ക അവസ്ഥയിൽ ഉള്ള യുവജങ്ങളെ തൊഴിൽ സജ്ജരാക്കുവാനും തൊഴിൽ പ്രവേശനത്തിനും ഈ സൗജന്യ പ്രോഗ്രാം പ്രയോജനപ്പെട്ടു എന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഹോപ്പ് ഫൌണ്ടേഷൻ, HDFC, പരിവർത്തൻ പ്രോഗ്രാം ഭാഗമായി വിജയകരമായി പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഗ്രാഡുവേഷൻ സെറിമോണി നടത്തി
Malayala Shabdam News
0