മൂന്നാര്‍: ഗ്യാപ്പ് റോഡില്‍ വീണ്ടും അപകടയാത്ര. കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗ്യാപ്പ് റോഡ് പെരിയക്കനാല്‍ ഭാഗത്ത് രാവിലെ 7.45ഓടു കൂടിയായിരുന്നു സംഭവം.
തെലങ്കാന രജിസ്ട്രേഷനിലുള്ള വാഹനത്തിലെ യാത്രക്കാരാണ് അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. വാഹനം പിടികൂടുമെന്നും തക്കതായ നിയമനടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും മേഖലയില്‍ അപകടകരമായി യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ യാത്ര ചെയ്തവരുടെ ലൈസന്‍സ് റദ്ദാക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.