പുതുപ്പള്ളി തോട്ടയ്ക്കാട് കനത്ത മഴയിൽ മരം വീണ് വീടിനും കാറിനും കേടുപാടുകൾ സംഭവിച്ചു

 


പുതുപ്പള്ളി: തോട്ടയ്ക്കാട് കനത്ത മഴയിലും കാറ്റിലും മരം വീണ് വീടിനു കേടുപാടുകൾ സംഭവിച്ചു.  പുതുപ്പള്ളി തോട്ടയ്ക്കാട് ​ഗവ. ആശുപത്രിയ്ക്ക് സമീപം തകിടിയേൽപ്പറമ്പിൽ ജോയ് മാത്യുവിന്റെ വീടിനു മുകളിലേയ്ക്കാണ് അയൽവാസിയുടെ പറമ്പിലെ തേക്കും മാവും വീണ് വീടിന് കേടുപാടുകൾ സംഭവിച്ചത്. വീടിന്റെ മുൻവശവും കാർ ഷെഡും പൂർണമായി തകർന്ന നിലയിലാണ്. കാറിനും കേടുപാടുകൾ സംഭവിച്ചു. മരങ്ങൾ സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ തട്ടിയതിനാൽ പോസ്റ്റും മറിഞ്ഞു വീണു വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റുന്ന നടപടികൾ പുരോ​ഗമിക്കുകയാണ്.

Previous Post Next Post