ആലപ്പുഴ: ആറാട്ടുപുഴ ദേശീയപാതയുടെ അരികില്‍ സിറ്റി ഗ്യാസ് പദ്ധതിക്കായി എടുത്ത കുഴിയില്‍ സ്‌കൂട്ടര്‍ യാത്രികന്‍ വീണു.
യുവാവ് അത്ഭുതരമായി രക്ഷപ്പെട്ടു. രാത്രി എട്ടരയോടെയാണ് സംഭവം.
രാത്രി ആലപ്പുഴ ടൗണിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പദ്ധതിയ്ക്കായി റോഡരികിലെ വിവിധ ഭാഗങ്ങളില്‍ കുഴിയെടുത്തിട്ടുണ്ട്. എന്നില്‍ അവിടങ്ങളിലൊന്നും മുന്നറിയിപ്പ് ബോര്‍ഡുകളോ, ലൈറ്റുകളോ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ഒരു ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെയാണ് സ്‌കൂട്ടര്‍ യാത്രികന്‍ തെന്നി കുഴിയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.