പിറന്നാള്‍ ആഘോഷത്തിനിടെ കൊച്ചിയിൽ ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതര പൊള്ളലേറ്റു.

പിറന്നാള്‍ ആഘോഷത്തിനിടെ ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതത പൊള്ളലേറ്റു. പോണേക്കര സ്വദേശി ആന്റണി ജോസി(17)നാണ് പൊള്ളലേറ്റത്.
ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് സുഹൃത്തുക്കളുമായി പന്തയം വെച്ച ശേഷം ആന്റണി ജോസ് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രൈനിന് മുകളില്‍ കയറിയത്. വലിയ അളവില്‍ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനില്‍ നിന്ന് ആന്റണിക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. 
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് ആന്റണിയെ പ്രവേശിപ്പിച്ചിരിക്കുന്നത് ആന്തരിക അവയവങ്ങള്‍ക്ക് പൊള്ളലുണ്ടെന്നാണ് വിവരം. തീവ്രപരിചരണ വിഭാഗത്തിലാണ് ആന്റണി. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു.
Previous Post Next Post