എടയപ്പുറം കെഎംസി ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിൽ പ്രകൃതി സംരക്ഷണ ദിനം സമുന്നതമായി ആചരിച്ചു. സ്കൂളിലെ സയൻസ് ക്ലബ് ആണ് പരിപാടി സംഘടിപ്പിച്ചത്. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് സ്കൂൾ പ്രധാന അദ്ധ്യാപകൻ മനോഷ് പി എം വിവരണം നൽകി. കൂടാതെ സ്കൂൾ അങ്കണത്തിലെ വൃക്ഷത്തിനൊപ്പം കുട്ടികൾ സെൽഫി എടുക്കുകയും ചെയ്തു. സ്കൂൾ എച്ച് എം മനോഷ് പി എം,പ്രോഗ്രാം കോർഡിനേറ്റർ വിനീത എം എ, അദ്ധ്യാപകരായ മേരി വിനീത, വിജിത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
എടയപ്പുറം കെഎംസി സ്കൂളിൽ പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു
Malayala Shabdam News
0