അമ്ബലപ്പുഴയിലെ ഒരു സ്വകാര്യ ബാറിലെ സിസിടിവിയില്‍ പതിഞ്ഞ ഒരാളുടെ ദൃശ്യങ്ങള്‍ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റേതെന്ന് സംശയം.
നീര്‍ക്കുന്നത്തുള്ള ഒരു ബാറിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇയാള്‍ ബാറിലെത്തിയിരിക്കുന്നത്.
ബാറിലെ ജീവനക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ദൃശ്യങ്ങള്‍ ശേഖരിച്ചു. ബാറിലെ ജീവനക്കാരുമായി സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഹൈടെക് കള്ളനായ ബണ്ടി ചോര്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളും ജാഗ്രത പാലിക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദേവീന്ദര്‍ സിംങ് എന്നാണ് 44 കാരനായ ബണ്ടിചോറിന്റെ യഥാര്‍ത്ഥ പേര്. രാജ്യാന്തര മോഷ്ടാവായ ഇയാള്‍ മുന്നൂറോളം കേസുകളില്‍ പ്രതിയാണ്. പിടികിട്ടാപ്പുള്ളിയായ ബണ്ടിചോറിനെ അവസാനം കേരള പൊലീസ് പിടികൂടിയിരുന്നു. പൊലീസിനെ വെട്ടിച്ച് ഇയാള്‍ കടന്നു കളഞ്ഞു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്.