എം വി ഗോവിന്ദനെതിരെ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ


സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കടുത്ത വിമര്‍ശനവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.


ഗോവിന്ദൻ മാഷ് ആര് പറഞ്ഞാലും തിരുത്തില്ല.


അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.


വള്ളം മുങ്ങാൻ നേരം കിളവിയെ  വെള്ളത്തിലിടുന്നത് പോലെ എസ് എൻ ഡി പിയെ വെള്ളത്തിലിടാൻ നോക്കണ്ട.


എസ് എൻ ഡി പിയുടെ പാരമ്പര്യം മലബാറിലെ ചില നേതാക്കൾക്ക് അറിയില്ല. 


ന്യൂനപക്ഷ പ്രീണനമാണ് എൽ ഡി എഫിന്‍റെ  വലിയ പരാജയത്തിന് കാരണം.


കാലഘട്ടത്തിന്‍റെ  മാറ്റം എൽ ഡി എഫ് തിരിച്ചറിഞ്ഞ് പ്രായോഗികമായി പ്രവർത്തിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Previous Post Next Post