കാറിന്റെ സണ്‍റൂഫിന് മുകളിലിരുന്ന് യുവാവിൻ്റെ യാത്ര: നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

കാറിന്റെ സണ്‍റൂഫിന് മുകളിലിരുന്ന് യുവാവ് അപകടകരമായ യാത്ര നടത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. 

കൊട്ടാരക്കര-ദിണ്ടുഗല്‍ ദേശീയപാതയില്‍ കുമളിയില്‍നിന്നും ലോവര്‍ക്യാമ്ബിലേക്കുള്ള റോഡിലാണ് ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറില്‍ യുവാവ് അപകടകരമായ യാത്ര നടത്തിയത്. 
സണ്‍റൂഫിന് മുകളില്‍ ഇരുന്ന് അപകടയാത്ര നടത്തുന്ന ദൃശ്യങ്ങള്‍ യുവാവ് സഞ്ചരിച്ച വാഹനത്തിനു പിന്നില്‍ പോയവര്‍ പകര്‍ത്തുകയായിരുന്നു. ചൊവ്വാഴ്ചയാണ് വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. വിഡിയോ ശ്രദ്ധയില്‍ എത്തിയതോടെ നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍.

തമിഴ്നാടിന്റെ പരിധിയില്‍ വരുന്ന സ്ഥലത്താണ് യുവാവ് അപകടകരമായ യാത്ര നടത്തിയിട്ടുള്ളത്. അതിനാല്‍ യുവാവിനെതിരെ നടപടി സ്വീകരിക്കാന്‍ തേനി ആര്‍ടിഒയ്ക്ക് കത്ത് കൊടുക്കുമെന്ന് കുമളി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Previous Post Next Post