വീടിന് മുന്നില്‍ നിർത്തിയിട്ട വാഹനങ്ങള്‍ കത്തി നശിച്ചു. മലപ്പുറം എടവണ്ണ ആരംതൊടിയിലാണ് സംഭവം. മഹീന്ദ്രയുടെ ഥാർ, ബൊലേറോ എന്നീ വാഹനങ്ങള്‍ പൂർണ്ണമായും കത്തി നശിച്ചു.
ഇന്ന് പുലർച്ചെ 3 മണിക്കാണ് തീ കത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. വീട്ടുകാര്‍ പുറത്തിറങ്ങുമ്ബോഴേക്കും തീ ആളിപടരുകയായിരുന്നു. സംഭവത്തില്‍ വീട്ടുകാര്‍ എടവണ്ണ പൊലീസില്‍ പരാതി നല്‍കി. ആരംതൊടി സ്വദേശി അഷറഫിന്‍റെ വീട്ടിന് മുന്നില്‍ നിർത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്.